Friday, October 16, 2026
HomeNewsഇന്ത്യയുടെ വളർച്ച ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിനാകെ നല്ലത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ വളർച്ച ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിനാകെ നല്ലത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

ഇന്ത്യയുടെ വളർച്ച ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിനാകെ നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് മണികൺട്രോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”മനുഷ്യകേന്ദ്രീകൃതമായ സമീപനത്തോടെ, ഹരിതശോഭയാർന്ന വളർച്ചയാണ് ഇന്ത്യ നേടിയത്. മറ്റു രാജ്യങ്ങളിലും ഇന്ത്യയുടെ വളർച്ചയുടെ പ്രതിഫലനമുണ്ടാകും. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങളെ ഇന്ത്യയുടെ വളർച്ച സഹായിക്കും”- പ്രധാനമന്ത്രി പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് വെള്ളിയാഴ്ച 2023ലെ കലണ്ടർ വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ശക്തമായ സേവന വിപുലീകരണവും മൂലധനച്ചെലവും വഴി ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം യഥാർത്ഥ ജിഡിപി വളർച്ചയ്ക്ക് കാരണമായെന്ന് മൂഡീസ് പറഞ്ഞു

ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച എസ്ബിഐ റിപ്പോർട്ട് പ്രകാരം മധ്യവർഗത്തിന്റെ വരുമാനത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 2012-13 സാമ്പത്തിക വർഷത്തിനും 2021-22 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയുടെ ശരാശരി വരുമാനം 4.4 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായി മൂന്ന് മടങ്ങ് ഉയർന്നു. താഴ്ന്ന വരുമാനമുള്ള വിഭാഗത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള വിഭാഗത്തിലേക്കുള്ള മാറ്റവും, മുമ്പ് വരുമാനം റിപ്പോർട്ട് ചെയ്യാത്ത, നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിലെ ഉയർച്ചയും ഇതിന് സഹായിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യ വലയത്തിൽ നിന്ന് പുറത്തുകടന്നതായി നീതി ആയോഗ് പറയുന്നു.

ആഗോള സാഹചര്യം പ്രതികൂലമായിരുന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ആഗോള ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലെ പണപ്പെരുപ്പമെന്നും മോദി പറഞ്ഞു. പാചകവാതക വില കുറച്ചത് നേട്ടമാണെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...