Wednesday, October 7, 2026
HomeTOP NEWSINDIAഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം -...

ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം – പ്രധാനമന്ത്രി നരേന്ദ്രമോദി

Published on

വളർച്ചയുടെ പാതയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നേടിയെടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാറിന്റെ വ്യവസായ – കാർഷിക അനുകൂല നയങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന രണ്ടാമത് ‘വേൾഡ് ഫുഡ് ഇന്ത്യ’യിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്ന് ദിവസമായി നടക്കുന്ന പരിപാടി നവംബർ അഞ്ചിന് അവസാനിക്കും.

‘കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്കൃത ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ 150 ശതമാനം വർധനവാണുണ്ടായത്. ഇതിനനുസൃതമായി ആഭ്യന്തര സംസ്കരണശേഷിയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.’- മോദി വ്യക്തമാക്കി. ‘വേൾഡ് ഫുഡ് ഇന്ത്യ’യുടെ ഭാഗമായി ഒരു ലക്ഷത്തോളം സ്വയം സഹായ സംഘങ്ങൾക്കുള്ള മൂലധന സഹായത്തിന്റെ വിതരണവും, ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

മോദി സർക്കാർ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും ഭക്ഷ്യസംസ്കരണ മേഖലയുടെ ഉയർച്ചയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയെ ലോകത്തിന്റെ ഭക്ഷണക്കൂടയാക്കുക എന്നതാണ് ‘വേൾഡ് ഫുഡ് ഇന്ത്യ’യുടെ ലക്ഷ്യം. അന്താരാഷ്ട്ര മില്ലറ്റ് വർഷമായാണ് 2023 ആഘോഷിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this