Thursday, February 12, 2026
HomeNewsആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഫെബ്രുവരി 2 മുതൽ വിൽപ്പനയ്ക്കെത്തുന്നു; വില 2,91,046 രൂപ

ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഫെബ്രുവരി 2 മുതൽ വിൽപ്പനയ്ക്കെത്തുന്നു; വില 2,91,046 രൂപ

Published on

ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഫെബ്രുവരി 2 മുതൽ വിൽപനയ്ക്കെത്തു. കമ്പനി സിഇഒ ടിം കുക്ക് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിൾ പുറത്തിറക്കുന്ന ആദ്യ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ആണിത്. സ്പേഷ്യൽ കംപ്യൂട്ടിങിന്റെ പുതുയുഗപ്പിറവിയായിരിക്കും ഈ ഉപകരണം എന്ന നിലയിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് കഴിഞ്ഞ വർഷം അവതരിപ്പിച്ചത്.

ഹെഡ്സെറ്റിന്റെ വിൽപന ആരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റിൽ ടിം കുക്ക് പറയുന്നതും സ്പേഷ്യൽ കംപ്യൂട്ടിങ് യുഗം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം ജൂണിലാണ് ടിം കുക്ക് വിഷൻ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ചത്.

3499 ഡോളർ ആണ് (2,91,046 രൂപ) ആപ്പിൾ വിഷൻ പ്രോയുടെ വില. ഇതിനൊപ്പം സെയ്‌സിൻ്റെ (Zeiss) പ്രിസ്ക്രിപ്ഷൻ ലെൻസുകളും ആളുകൾക്ക് തിരഞ്ഞെടുക്കാം. 149 ഡോളറാണ് ഇതിന് വില.

വിഷൻ പ്രോയുടെ ബേസ് മോഡലിന് 256 ജിബി സ്‌റ്റോറേജും സോളോ നിറ്റ് ബാൻഡ്, ഡ്യുവൽ ലൂപ്പ് ബാൻഡ്, ലൈറ്റ് സീൽ, ടൂ ലൈറ്റ് സീൽ കുഷ്യനുകൾ, ആപ്പിൾ വിഷൻ പ്രോ കവർ, പോളിഷിങ് ക്ലോത്ത്, ബാറ്ററി, യുഎസ്ബി സി ചാർജിങ് കേബിൾ യുഎസ്ബി സി അഡാപ്റ്റർ തുടങ്ങിയ വിവിധ ആക്സസറികളും ഒപ്പമുണ്ടാവും.

4കെ ഡിസ്പ്ലേയാണ് ഹെഡ്‌സെറ്റിലുള്ളത്. ഓഗ്മെൻ്റഡ് റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും മാറിമാറി ഉപയോഗിക്കാൻ ഉപഭോക്താവിന് സാധിക്കും.

ആപ്പിളിന്റെ എം2, ആർ1 ചിപ്പുകളിലാണ് ഹെഡ്സെറ്റിൻ്റെ പ്രവർത്തനം. ഇതിന് പുറമെ കണ്ണുകൾ, തല, കൈകൾ എന്നിവയുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാനും ഹെഡ്സെറ്റിന് സാധിക്കും. ഇതുവഴി കൺട്രോളർ ഇല്ലാതെ തന്നെ ഹെഡ്സെറ്റ് നിയന്ത്രിക്കാനുമാവും. ആപ്പിൾ അവതരിപ്പിച്ച പുതിയ വിഷൻ ഓഎസിലാണ്് ഹെഡ്സെറ്റിന്റെ പ്രവർത്തനം. എന്നാൽ ഐഫോൺ, ഐപാഡ് ആപ്പുകൾ ഇതിൽ തടസമില്ലാതെ പ്രവർത്തിക്കും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this