Tuesday, October 13, 2026
HomeNewsആഗോള താപനം, അമിത മത്സ്യബന്ധനം, മലിനീകരണം; ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും വംശനാശഭീഷണി നേരിടുന്നു

ആഗോള താപനം, അമിത മത്സ്യബന്ധനം, മലിനീകരണം; ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും വംശനാശഭീഷണി നേരിടുന്നു

Published on

ലോകമെമ്പാടുമുള്ള ശുദ്ധജല മത്സ്യങ്ങളുടെ നാലിലൊന്നും (25 %) വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഭീഷണി നേരിടുന്നവയിൽ 17 ശതമാനത്തിലും കാലാവസ്ഥാ മാറ്റം, ജലനിരപ്പ്, സമുദ്രനിരപ്പ് വർധന എന്നിവയാണ് പ്രതികൂല ഘടകങ്ങളാവുന്നത്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിൻ്റെ (ഐയുസിഎൻ) ചുവപ്പുപട്ടികയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.ആഗോള താപനം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ വെല്ലുവിളികളും ശുദ്ധജല മത്സ്യങ്ങൾ നേരിടുന്നു.

ഒരുകാലത്ത് വടക്കൻ അമേരിക്കയിലെ ജലാശയങ്ങളിലടക്കം സ്ഥിരസാന്നിധ്യമായിരുന്ന അത്ലാൻ്റിക് സാൽമണും മുൻവർഷങ്ങളിലേതിനേക്കാൾ വലിയ ഭീഷണി നേരിടുന്നുണ്ട്. 2006-നും 2020- നുമിടയിൽ അത്ലാൻ്റിക് സാൽമണുകളുടെ എണ്ണം 23 ശതമാനമായി കുറഞ്ഞു. നേരത്തെ പട്ടികയിൽപ്പെടാതിരുന്ന ഈ മത്സ്യതത്തെയും ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് ഐയുസിഎൻ ഉൾപ്പെടുത്തുകയായിരുന്നു.

ജലചൂഷണം 45 ശതമാനത്തോളം വരുന്ന ശുദ്ധജലമത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു. മലിനീകരണം (57 %), അമിത മത്സ്യബന്ധനം (25%) എന്നിങ്ങനെ പോകുന്നു കണക്കുകൾ. വടക്കൻ യൂറോപ്പിൽ അധിനിവേശ സ്വഭാവമുള്ള പസഫിക് പിങ്ക് സാൽമണുകളും ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയുയർത്തി. പല ജീവജാലങ്ങളുടെയും വംശമറ്റുപോകാനുള്ള പ്രധാന കാരണമായിരുന്നു അധിനിവേശ ജീവജാലങ്ങൾ. രോഗബാധ, അധിനിവേശ വിഭാഗങ്ങളുടെ സാന്നിധ്യം എന്നിവ ശുദ്ധജലമത്സ്യങ്ങളുടെ 33 ശതമാനത്തെയാണ് ബാധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിലൊന്നായ മെകോങ് ജയൻ്റ് കാറ്റ്ഫിഷും ഇന്ന് നാശത്തിന്റെ വക്കിലാണ്.

ലോകമൊട്ടാകെ തിരിച്ചറിഞ്ഞ മത്സ്യങ്ങളുടെ പകുതിയിലധികവും ശുദ്ധജലമത്സ്യങ്ങളാണ്. അതിനാൽ തന്നെ ആവാസവ്യവസ്ഥയിൽ ഇവയ്ക്ക് കാതലായ പങ്കുണ്ട്. ശുദ്ധജലമത്സ്യങ്ങളെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതോടെ പ്രതിസന്ധിയിലാവുക. ശുദ്ധജലാശയങ്ങളിലെ ആവാസവ്യവസ്ഥ നല്ല രീതിയിൽ പരിപാലിക്കുകയാണ് വേണ്ടതെന്ന് ഐയുസിഎന്നിലെ വിദഗ്‌ധർ നിർദേശിക്കുന്നു. ശുദ്ധജലമത്സ്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് ലോകത്താകെയുള്ള മത്സ്യസമ്പത്തിനെയും ബാധിക്കുമെന്നത് തീർച്ചയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this