Saturday, October 10, 2026
HomeCRIMEഅരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

അരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

Published on

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. റൗസ് അവന്യൂ കോടതിയിലെ വാദത്തിനിടെ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കി.

എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌തതിനെതിരെ അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്‌റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു.

‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’- എന്നും കേജ്‌രിവാളിനും ആംആദ്‌മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറഞ്ഞിരുന്നു. മാർച്ച് 21ന് അറസ്‌റ്റിലായ കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തിഹാർ ജയിലിലാണ്.

എഎപി കമ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയിൽനിന്നു സ്വീകരിച്ചെന്നും കേജ്‌രിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയിൽ വ്യക്‌തമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അതിനിടെ, രക്തതത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടന്ന് കേജ്‌രിവാളിന് ഇൻസുലിൻ നൽകിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് കേജ്‌രിവാൾ ആരോപിച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this