സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായ സിസ തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി ചുമതല ഏറ്റെടുത്തത്.

ഇതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സിസയുടെ ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടീസും നല്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയതോടെയാണ് സിസാ തോമസിന് തിരിച്ചടിയുണ്ടായത്. സര്‍ക്കാരിന് തുടര്‍ നടപടിയെടുക്കാമെന്നും എന്നാല്‍ സിസാ തോമസിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു



