Tag: OPERATION SINDOOR

സിന്ദൂരം ഇന്ത്യയുടെ ശക്തിയുടെ പ്രതീകം, ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും – പ്രധാനമന്ത്രി നരേന്ദ്ര മോദി

സിന്ദൂരം ഇന്ന‌് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും.ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കും.സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.ബിഎസ്എഫിന്‍റെ അതിർത്തി...

ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു, അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തി – പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്‌താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്‌താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒൻപതിനും...

ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവ്: തരൂരിന്റെ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ്

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കേന്ദ്ര പ്രതിനിധി സംഘത്തലവനായി വിദേശ സന്ദർശനം നടത്തുന്ന ശശി തരൂരിന്റെ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് എന്ന് പരിഹസിച്ച ഉദിത്...

ഭീകരതയ്ക്കെതിരെയുള്ള നിലപാട്: ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ

ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ. സംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയും, എംബസി പ്രതിനിധികളും ചേർന്ന് നൽകിയത്. വരും ദിവസങ്ങളിൽ കുവൈത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ...

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല: ഭീകരവാദികൾ പാകിസ്‌താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കും – എസ്. ജയ്ശങ്കർ

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഡച്ച് മാധ്യമമായ എൻഒഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ തുടർന്നുകൊണ്ടിരിക്കുകയാണ്. കാരണം ആ ഓപ്പറേഷനിൽ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, ഏപ്രിൽ 22-ന്...

മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുൻപ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലം: ഇതിൽ ഇന്ത്യക്കെതിരായി ഒന്നുമില്ല, ട്രംപ്, ട്രംപ് ആകുന്നതാണ് – ജോൺ ബോൾട്ടൺ

എല്ലാത്തിൻ്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനുണ്ടെന്ന് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൺ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ച വേളയിൽ താൻ ഇടപെട്ടാണ്...

ചാരപ്രവർത്തി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി ഇന്ത്യ പുറത്താക്കി, 24 മണിക്കൂറിനകം രാജ്യംവിടാണം

പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിർദേശിച്ചിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ന്യൂഡൽഹിയിലെ പാകിസ്‌താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു...

വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താൻ, അമേരിക്ക ഇടപെട്ടിട്ടില്ല: ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താനാണെന്ന് ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം...

ഏത് വലിയവൻ ആയാലും പാർട്ടി ചട്ടകൂടിന് ഉള്ളിൽ നിന്ന് പ്രവർത്തിക്കണം: ശശി തരൂരിനെ വിമർശിച്ച് അടൂർ പ്രകാശ്

ശശി തരൂരിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസുകാരൻ ആ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം. അത് തരൂരിന്റെ മാത്രമല്ല, താൻ ഉൾപ്പടെയുള്ള എല്ലാ പ്രവർത്തകരുടേയും ചുമതലയാണ്. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ...

‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി’: ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് സൈന്യം

ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം. വെസ്റ്റേൺ കമാൻഡിന്റെ എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാകിസ്‌താൻ്റെ ഭൂപ്രദേശം ലക്ഷ്യമാക്കിയുള്ള വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിൻ്റെയും ദൃശ്യങ്ങളാണുള്ളത്. 'ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി...

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ: നിലപാടിൽ ഉറച്ച് ശശി തരൂർ

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തൻ്റേതായ വിലയുണ്ടെന്നും ശശി തരൂർ...

കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകും – എം.എ. ബേബി

കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിലും വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് വിദേശത്തേക്ക് ഇന്ത്യ അയക്കുന്ന സർവകക്ഷി സംഘത്തിൽ സിപിഎമ്മും ഭാഗമാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും...

തൻ്റെ സേവനം ആവശ്യമുള്ള സന്ദർഭം: സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് ശശി തരൂർ

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച സർവ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ദേശീയ താൽപര്യമുള്ള വിഷയമായതിനാലും തൻ്റെ...

“നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു” – ഇന്ത്യ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.നൂർ ഖാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ...

- A word from our sponsors -

spot_img

Follow us

HomeTagsOPERATION SINDOOR