സമുദായങ്ങൾക്കിടയിൽ ഭിന്നതസൃഷ്ടിക്കുന്നവർക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാപ്പാട് ആരംഭിച്ച വനിതാ ലീഗിന്റെ ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ...
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാൻ മാർക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നൽകിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെൻ്റിന് 65000 രൂപ വരെയാണ് വില. എന്നാൽ, മുസ്ലിം ലീഗ്...
മുസ്ലീംലീഗിൻ്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സർക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രവർത്തനമാണ് നോട്ടീസിന് പിന്നിലെന്നും...
ഏക സിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസിന്റെ നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം. നേതാവ് എ. വിജയരാഘൻ. ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. അത്തരം ചർച്ചകളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും ഇപ്പോൾ അതിനല്ല പ്രസക്തിയെന്നും...
മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു....
മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്ലിം ലീഗ്. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹിക...
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.കേസിലെ പ്രതികളായ...
കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സിപിഐഎം പ്രാദേശിക പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കിയിട്ടുണ്ട്.മൻസൂറിന്റെ സഹോദരൻ...
കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക...