ചവറ ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്....
മോഷണക്കേസിൽ പിടിയിലായ 2 യുവാക്കൾ ഇരട്ടക്കൊലപാതകം നടത്തിയെന്ന് സംശയമുയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, ഇവർ ഒരുമിച്ചു താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിൻ്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്‌തതായി പൊലീസ് കണ്ടെത്തി.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു...
6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അംഗത്തിനെതിരെ പൊലീസ് കേസ്. അഭിഭാഷകയായ എസ്. കാർത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണു കേസെടുത്തത്. ഇവരുടെ ഭർത്താവും സിപിഎം തുമ്പമൺ...
വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ എട്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണു ശനിയാഴ്‌ച മരിച്ചത്. സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി...
സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അശോകനെ...
കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ സൗകര്യമൊരുക്കി. ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പോൽ ആപ്പിൽ...
വണ്ടിപ്പെരിയാർ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ...
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇവർ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രതികൾക്കെതിരെ വധശിക്ഷ...
മാവോയിസ്‌റ്റിനെ തിരയുന്നതിനിടെ അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി. അഗളി ഡിവൈഎസ്‌പി എസ്.ജയകൃഷ്‌ണൻ, പുതൂർ എസ്ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ വനംവകുപ്പാണ് കണ്ടെത്തിയത്.
വനത്തിലെ പരിശോധനയ്ക്ക് ശേഷം...
സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യാർപൊയിൽ തൈക്കാടൻ അബ്‌ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന്...
കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അസമിലേക്ക് കടന്ന പ്രതിയെ അസമിൽനിന്ന് സാഹസികമായി പിടികൂടി പോലീസ്. ഒന്നര വർഷമായി അസം-അരുണാചൽ അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പോലീസ് ഇവിടെയെത്തി അറസ്റ്റുചെയ്‌തത്....
എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച്‌ച പുലർച്ചെയായിരുന്നു സംഭവം. കാലിനും വയറിന്റെ ഭാഗത്തും കൈയ്ക്കുമാണ് കുത്തേറ്റത്.
ആക്രമണത്തിനു പിന്നിൽ...
പുതുവത്സരാഘോഷം അതിരുകടക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വ്യത്യസ്‌തമായ സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് കേരള പോലീസിൻ്റെ മുന്നറിയിപ്പ്. നിയമലംഘനങ്ങൾക്ക് കടുത്ത നടപടി സ്വീകരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റ്.
'പുതുവർഷ രാവിൽ നിങ്ങൾ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ...
വാഹനങ്ങളിൽ വ്യാജനമ്പർ ഘടിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് വർധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോർ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോൾ മാത്രമാണ് യഥാർഥ ഉടമ വ്യാജനമ്പറിൽ വാഹനമോടുന്നത്...