Tag: death

കൊല്ലത്ത് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു: കാൽ വഴുതി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു

തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വിളന്തറ സ്വദേശിയാണ് മിഥുൻ. കളിക്കുന്നതിനിടയിൽ...

ബെംഗളൂരു ദുരന്തം: മരിച്ചവരിൽ 14-കാരിയും

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 14-കാരിയും. ദിവ്യാംശി എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്....

കനത്തമഴ, വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റു: 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

കനത്തമഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ബിടിഎം സെക്കൻഡ് ‌സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെന്റ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63),...

പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച 21-കാരൻ മരിച്ചു: അച്ഛനായത് 9 ദിവസം മുമ്പ്

പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക്...

വയനാട്ടിൽ കാട്ടാനയാക്രമണം: ഒരാൾക്ക് ദാരുണാന്ത്യം

വയനാട് എരുമക്കൊല്ലിയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയിൽ വനത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം....

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്ന് വീട്ടുകാർ

സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി...

നേര്യമംഗലത്ത് മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം; മൂന്നു പേർക്ക് പരുക്ക്

നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കെഎസ്ആർടിസി...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 54 ആയി, 135 പേർ ചികിത്സയിൽ

കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിലവിൽ...

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയ; വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമആക്രമണം. അധിക്ഷേപ കമൻ്റുകൾ...

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്പിള്ളിപ്പറമ്പ് തുണ്ടിപറമ്പിൽ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിൻ്റെ സുഹൃത്തും അയൽവാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ...

അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകം; കൊല്ലം സ്വദേശികൾ പിടിയിൽ

ഇടുക്കി അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊല്ലം കിളിക്കൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവർ പാലക്കാട്ടുനിന്നാണ്...

ബക്കറ്റിൻ്റെ മുടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശുദ്ധവായു കിട്ടാതെ ശ്വാസം മുട്ടി മരിച്ചു

ബക്കറ്റിൻ്റെ മുടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം...

ടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യം; ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു

ടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു. എറണാകുളം സൗത്ത് ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന എറണാകുളം മഞ്ഞുമ്മൽ പള്ളിക്കു സമീപം കുന്തപ്പാടം റോഡിൽ മൈത്രി നഗറിൽ...

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം; അറസ്‌റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്‌റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷനു...

- A word from our sponsors -

spot_img

Follow us

HomeTagsDeath