Saturday, October 10, 2026
HomeTOP NEWSINDIAകനത്തമഴ, വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റു: 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

കനത്തമഴ, വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റു: 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

Published on

കനത്തമഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ബിടിഎം സെക്കൻഡ് ‌സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെന്റ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്‌മെന്റിൽ സഹായിയായി ജോലിനോക്കുന്ന നേപ്പാൾ സ്വദേശി ഭരതിൻ്റെ മകൻ ദിനേഷ് (12) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ രാത്രി പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് അപ്പാർട്മെന്റിന്റെ ബേസ്മെന്റ്റിൽ വെള്ളംകയറിയത്. ഇതോടെ വെള്ളം നീക്കംചെയ്യാൻ മൻമോഹൻ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് എടുത്തു.

പമ്പ് സെറ്റ് ഓൺ ചെയ്‌തതിന് പിന്നാലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മൻമോഹന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തൊട്ടുപിന്നാലെ ദിനേഷിനും വൈദ്യുതാഘാതമേറ്റെന്ന് പോലീസ് അറിയിച്ചു.

104 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ കഴിഞ്ഞദിവസം പെയ്‌തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും നഗരത്തിൽ വലിയതോതിൽ ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this