മഹാരാഷ്ട്രയില് ശിവസേന ഏക്നാഥ് ഷിന്ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും. ഉദ്ധവ് താക്കറെ,...
ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയിലൂടെയാണ് തിരുമാനം കൈകൊണ്ടത്. സ്വയം നിയന്ത്രണം മതിയെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ നിരീക്ഷിച്ചു. എന്നാൽ ജസ്റ്റിസ് ബി.വി നാഗരത്ന ഭിന്നവിധി വായിച്ചു.
പൊതു...
നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല്...
ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി. ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആര് ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്ടിലൈസേഴ്സ് ആന്ഡ് കെമിക്കല്സ് ട്രാവന്കൂര്...
മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്റ്റിസ് എ. എം...
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാന് അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന്റെ അമ്മയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല് കേന്ദ്രസര്ക്കാരിനെ...
ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് സുപ്രിംകോടതി. വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കർണാടക സ്വദേശിയായ യുവതിയും...