അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ വി.എസിന് അന്ത്യാഞ്ജലി നേർന്നു....
സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര് ഇനി ഓർമ. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു...
നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ...
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളി സിപിഎം നേതാവ് എം. സ്വരാജ്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണെന്നും മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും...
സമുദായങ്ങൾക്കിടയിൽ ഭിന്നതസൃഷ്ടിക്കുന്നവർക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാപ്പാട് ആരംഭിച്ച വനിതാ ലീഗിന്റെ ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ...
അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. ഇത്തരം ലേഖനങ്ങൾക്ക് പ്രസിദ്ധീകരിക്കുന്നതിൽ സ്ഥാപിത താത്പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ...
മസ്കറ്റിൽനിന്ന് മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റിലായി. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ മൂന്നുപേരും കരിപ്പൂർ പോലീസിന്റെ പിടിയിലായി.എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ...
കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സിപിഎം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി, മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടതെന്നും സിപിഎം...
കാലാവസ്ഥാ വ്യതിയാനം വിവിധ മേഖലകളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്ന പഠനറിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന കടുത്ത ചൂടും തണുപ്പും അടക്കമുള്ള...
വീണ്ടും വർഗീയ പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്രിസ്ത്യാനിയും മുസ്ലിമും നന്നായി എന്നും മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാർട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ....
മൂന്ന് എഎച്ച് 64 ഇ ഹെലികോപ്‌ടറുകൾ അടുത്ത രണ്ടുദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്‌ചയോ രാജസ്ഥാനിലെ ജോധ്‌പുരിലെത്തിക്കുന്ന ഹെലികോപ്ടറുകൾ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേർക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രതിരോധ...
കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കൽ സംവിധാനങ്ങളിലെ തകരാർ കാരണമായോ എന്നറിയാൻ നിർണായക പരിശോധന. വിമാനത്തിന്റെ അവശിഷ്‌ടങ്ങളിലാണ് പരിശോധന നടത്തുന്നത്. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വിമാനത്തിന്റെ വാൽഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് ദി...
ഒരുമിച്ച് ജീവിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. പ്രതിയായ ദിലീപ് ദാങ്ചിയ ശനിയാഴ്ച രാവിലെ പോലീസുകാരി ജോലി ചെയ്തിരുന്ന സ്‌റ്റേഷനിലെത്തി കീഴടങ്ങി.കച്ചിലെ അഞ്ജർ...