നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് ഈ നീക്കം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഭാഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്.
അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. IT ആക്ടിലെ 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വാദത്തിനിടെ ഗുരുതരമായ ആരോപണങ്ങൾ ആണ് കേന്ദ്രം ടെലിഗ്രാമിന് എതിരെ നിരത്തിയത്.


