Saturday, October 10, 2026
HomeTOP NEWSKERALAതദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

Published on

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഐഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും കെ മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തി നടക്കുന്നതെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ക്യാമറ വെക്കണം എന്ന് ആവശ്യപ്പെട്ടു. 7 മണിക്ക് ക്യാമറ സ്‌ഥാപിച്ചില്ല. ക്യാമറ സ്ഥാപിച്ചത് 8 മണിക്കാണെന്ന് കെ മുരളീധരൻ പറഞ്ഞു.

ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസ്. സിപിഐഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പേര് മാറ്റിയാണ് തുടങ്ങിയതെന്ന് അദേഹം കൂട്ടിച്ചേർ‌ത്തു. എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വഞ്ചിയൂർ വാർഡിൽ സിപിഐഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 250 ലേറെ കള്ളവോട്ട് നടന്നു എന്നായിരുന്നു പരാതി. എന്നാൽ‌ ആരോപണം തള്ളി സിപിഐഎം രം​ഗത്തെത്തിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this