Saturday, October 10, 2026
HomeCRIMEകണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അനൂപ് മാലിക് പിടിയിൽ

കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അനൂപ് മാലിക് പിടിയിൽ

Published on

കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് പൂർണമായി തകർന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുകളെന്ന് കണ്ടെത്തി.

സ്‌ഫോടക വസ്തുക്കൾ നിർമിച്ച് ശേഖരിച്ചതിലാണ് മാട്ടൂൽ സ്വദേശി അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം. അനൂപിന്റെ നിർദേശത്തിന് അനുസരിച്ച് സ്‌ഫോടക വസ്തുകൾ നിർമിച്ചു എത്തിച്ചുനൽകുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തൽ. അനൂപിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകൾ നിലവിലുണ്ട്. 2016ൽ കണ്ണൂർ പുഴാതിയിൽ വീടിനുള്ളിൽ സമാന രൂപത്തിൽ സ്‌ഫോടനം ഉണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ് . ആ സംഭവത്തിൽ ഒരാൾ മരിക്കുകയും അനൂപിന്റെ ഭാര്യക്കും മകൾക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this