വിദ്യാർഥികൾക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റ ഡ് (കെഎംആർഎൽ) പുതിയ യാത്രാപാസ് അവതരിപ്പിച്ചു. നേരത്തേ നിലവിലുണ്ടായിരു ന്ന വിദ്യ യാത്രാപാസ് കൊച്ചി മെട്രോ നിർത്തലാക്കിയിരുന്നു. ഇതിനെതിരേ വിവിധ മേഖല കളിൽനിന്ന് പരാതി ഉയർന്നതി നെ തുടർന്നാണ് പുതിയ യാത്രാ പാസ് അവതരിപ്പിച്ചിരിക്കുന്നത്.

ജൂലായ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.1100 രൂപയുടെ പ്രതിമാസ യാത്രാപാസിൽ ഏതു സ്റ്റേഷ നിൽനിന്നും ഏതു സ്റ്റേഷനിലേ ക്കും പരമാവധി 50 യാത്രകൾ ചെയ്യാം.

പാസ് എടുക്കുന്ന തീയതി മുതൽ 30 ദിവസമാണ് കാലാവധി. ഈ കാലയളവിനു ള്ളിൽ പാസ് ഉപയോഗിക്കണം. പാസിൽ ബാലൻസുണ്ടായാലും 30 ദിവസത്തിനപ്പുറം അത് ഉപ യോഗിക്കാനാകില്ല. ശരാശരി ടിക്കറ്റ് നിരക്കിൽനിന്ന് 33 ശത മാനം ഇളവ് ഈ പാസിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.

ത്രൈമാസ പാസിന് 3000 രൂ പയാണ് നിരക്ക്. ഇതിൽ മൂന്നു മാസം 150 യാത്രകൾ നടത്താം. ഒരു ട്രിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. ഇതനു സരിച്ച് 50 യാത്രയ്ക്ക് 1650 രൂപ യാകും. അതാണ് വിദ്യാർഥിപാസ് എടുക്കുന്നതോടെ 1100 രൂ പയായി കുറയുന്നത്. പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസ്സാണ്



