Saturday, October 10, 2026
HomeTOP NEWSINDIAമത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്ക് പുതിയ സഹകരണ പരിഷ്‌കാരത്തിന് കേന്ദ്രം: മോഡൽ ബൈലോ തയ്യാറാക്കി

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്ക് പുതിയ സഹകരണ പരിഷ്‌കാരത്തിന് കേന്ദ്രം: മോഡൽ ബൈലോ തയ്യാറാക്കി

Published on

തീരമേഖലയിൽ കേന്ദ്രപദ്ധതികൾ നടപ്പാക്കാനും സഹായമെത്തിക്കാനും പുതിയ സഹകരണ പരിഷ്‌കാരത്തിന് കേന്ദ്രം ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റി പുതിയ പ്രവർത്തനങ്ങൾക്ക് അനുമതിനൽകാനാണ് തീരുമാനം. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾക്ക് രാജ്യത്താകെ ബാധകമാകുന്ന മോഡൽ ബൈലോ തയ്യാറാക്കി. സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ചാകും അന്തിമമാക്കുക.

മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് കോർപ്പറേറ്റ് സഹായമടക്കം സ്വീകരിക്കാമെന്ന വ്യവസ്ഥയോടെയാണ് മോഡൽ ബൈലോ തയ്യാറാക്കിയത്‌. കോർപ്പറേറ്റ് കമ്പനികളുടെ സമൂഹിക ഉത്തരവാദിത്വഫണ്ട് ഉപയോഗിക്കാൻ കഴിയുന്ന സ്ഥാപനമായി തീരുമേഖലയിലെ സഹകരണസംഘങ്ങളെ മാറ്റും.

ഇത്തരം സംഘങ്ങൾക്ക് ബാങ്കിങ് പ്രവർത്തനം നടത്താനും അനുമതി നൽകി. ജില്ലാസഹകരണ ബാങ്കുകളുടെ സഹായത്തോടെയാകും പ്രവർത്തനം. ജില്ലാസഹകരണ ബാങ്കുകൾ നൽകുന്നതിനെക്കാൾ രണ്ടുശതമാനം അധികനിരക്കിൽ നിക്ഷേപം സ്വീകരിക്കാനും അനുമതി നൽകും.

ഓരോ തീരമേഖലയിലെയും ജീവിതസാഹചര്യങ്ങളും അംഗങ്ങളുടെ സാമ്പത്തിക-ഭൗതിക സാഹചര്യവും വിലയിരുത്തി സംഘങ്ങൾ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യണം. ഇതിനനുസരിച്ച് സംഘത്തിന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം. മണ്ണ് പരിശോധന, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന എന്നിവയ്ക്കുള്ള ഔദ്യോഗിക ഏജൻസിയായി സംഘത്തെ മാറ്റും. ന്യായവില ഷോപ്പുകൾ, വിതരണ ശൃംഖലകൾ, ഇന്ധനവിതരണ ഡീലർഷിപ്പ്, വിവിധസർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ ഏജൻസികൾ എന്നിവ നടത്താനും അനുമതി നൽകും.

പുതിയ നടപടിയെ കേരളം എങ്ങനെ സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്ന കാർഷികവായ്‌പാ സഹകരണ സംഘങ്ങൾക്ക് കേന്ദ്രം മോഡൽ ബൈലോ നടപ്പാക്കിയിട്ടുണ്ട്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചു. ബൈലോ അംഗീകരിച്ച സഹകരണ സംഘങ്ങൾക്കായി 27,000 കോടിരൂപയുടെ പദ്ധതികളാണ് കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. ഇതെല്ലാം കേരളത്തിന് നഷ്ടപ്പെട്ടു.

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ ഫിഷറീസ് വകുപ്പിനു കീഴിലാണ്. ബൈലോ അംഗീകരിച്ചില്ലെങ്കിൽ ഒട്ടേറെ കേന്ദ്രപദ്ധതിയുടെ വിഹിതം സംസ്ഥാനത്തിന് നഷ്ടമായേക്കും. ആയിരത്തിലേറെ മത്സ്യത്തൊഴിലാളി സംഘങ്ങൾ കേരളത്തിലുണ്ട്. കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പത്ത് മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ, കേന്ദ്രസംഘങ്ങൾ ഇതുവരെ കേരളം പ്രവർത്തനകേന്ദ്രമാക്കിയിട്ടില്ല. സംസ്ഥാനസംഘങ്ങൾ കേന്ദ്രപദ്ധതിയിൽനിന്ന് വിട്ടുനിന്നാൽ, ഇവിടേക്ക് മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ എത്താനുള്ള സാധ്യതയും ഏറെയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this