Sunday, June 15, 2025

ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ, 88 ശതമാനം ജനങ്ങളും നരേന്ദ്രമോദിയെ വിശ്വസിക്കുന്നു

TOP NEWSKERALAഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ, 88 ശതമാനം ജനങ്ങളും നരേന്ദ്രമോദിയെ വിശ്വസിക്കുന്നു

മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം,

ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ കണ്ടെത്തൽ.


ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസം രേഖപ്പെടുത്തി. 11.94 ശതമാനം പേർ വിശ്വാസമില്ലെന്നും അറിയിച്ചു. മേയ് ആറ്, ഏഴ് തീയതികളിലായിരുന്നു സർവേ നടത്തിയത്.

ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നോ എന്നായിരുന്നു ചോദ്യം.

Check out our other content

Check out other tags:

Most Popular Articles