Wednesday, February 11, 2026
HomeTOP NEWSKERALAഹൃദയഭേദകമായ വാർത്ത, തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നു: ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് അഹാന കൃഷ്ണ‌ണ

ഹൃദയഭേദകമായ വാർത്ത, തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നു: ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് അഹാന കൃഷ്ണ‌ണ

Published on

വാഹനാപകടത്തിൽ പരിക്കേൽക്കുകയും പിതാവിനെ നഷ്ട‌മാവുകയും ചെയ്ത നടൻ ഷൈൻ ടോം ചാക്കോയെ ആശ്വസിപ്പിച്ച് നടി അഹാന കൃഷ്ണ‌ണ. ഹൃദയഭേദകമായ വാർത്തയാണിതെന്നും തനിക്ക് വാക്കുകൾ നഷ്ടമായിരിക്കുന്നുവെന്നും അഹാന കുറിച്ചു. പിതാവിന്റെ വിയോഗം എന്ന നികത്താനാകാത്ത നഷ്‌ടം സഹിക്കാൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും ദൈവം ശക്തി നൽകട്ടെ എന്ന് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

“എനിക്ക് വാക്കുകൾ നഷ്ടമാകുന്നു. അത്യന്തം ഹൃദയഭേദകമാണിത്. ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കും. ഒരു നിമിഷം മതി കാര്യങ്ങൾ മാറിമാറിയാൻ. ഷൈൻ, ഈ നികത്താനാകാത്ത നഷ്ട‌ം സഹിക്കാൻ ദൈവം നിങ്ങൾക്കും കുടുംബത്തിനും ശക്തി നൽകട്ടെ. നിങ്ങളുടെ പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.” അഹാന കുറിച്ചു. ഷൈനും കുടുംബവും ഒരുമിച്ചുള്ള ചിത്രവും അവർ ഷെയർ ചെയ്തു.

കഴിഞ്ഞദിവസമാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിന്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this