നാല് കിലോമീറ്ററിൽ കൂടുതൽ ദൂരത്തേക്കുള്ള ഭക്ഷണ ഓർഡറുകൾക്ക് ‘ലോങ് ഡിസ്റ്റൻസ് സർവീസ് ഫീ’ ഇടാക്കി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. നാല് മുതൽ ആറ് കിലോമീറ്റർ ദൂരത്തിലുള്ള 150 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് സൊമാറ്റോ 15 രൂപ സേവന നികുതിയായി ഈടാക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ആറ് കിലോമീറ്ററിന് മുകളിലുള്ള ഓർഡർ എത്ര രൂപയുടേതാണെങ്കിലും 25 മുതൽ 35 രൂപ വരെ അധിക ഫീസ് ഈടാക്കും. റസ്റ്ററന്റുകൾ സൊമാറ്റോയ്ക്ക നൽകേണ്ടി വരുന്ന സേവന നികുതി 30 ശതമാനത്തിലധികമാകില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും മറ്റ് ചാർജുകൾ ഉൾപ്പെടുമ്പോൾ കമ്മീഷൻ 45 ശതമാനമായി ഉയരുമെന്ന് റസ്റ്ററന്റ് ഉടമകൾക്ക് ആശങ്കയുണ്ട്.
കോവിഡിന് മുമ്പ് സൊമാറ്റോ ഉൾപ്പടെയുളള ഫുഡ് ഡെലിവറി ആപ്പുകൾ നാല് കിലോമീറ്റർ ചുറ്റളവിലുള്ള ഓർഡറുകൾക്ക് ഫ്രീ ഡെലിവറി നൽകിയിരുന്നു.


