വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗംചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്തുവെന്നാണ് പരാതി. യുവതിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. പരാതിയിൽ വളാഞ്ചേരി പോലീസ് കേസെടുത്തു.
ഞായറാഴ്ച ബന്ധുവീട്ടിലായിരുന്നു യുവതി. ഇവിടെ മൂന്നുപേർ അതിക്രമിച്ചുകയറി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വളാഞ്ചേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു.
രണ്ടുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്.


