Wednesday, October 7, 2026
HomeElectionഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചാണ്ടി ഉമ്മൻ

Published on

പിതാവിൻ്റെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകൻ ചാണ്ടി ഉമ്മൻ. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വേണ്ടിയാണ് പുതുപ്പള്ളി എം.എൽ.എയായ ചാണ്ടി ഉമ്മൻ പ്രചാരണം നടത്തിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി കോളനിയാണ് ഉമ്മൻചാണ്ടി കോളനി. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലം മുതൽ കോളനിയിലെ ജനങ്ങളുമായി വലിയ ആത്മബന്ധം ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നു. ഇവിടത്തെ ജനങ്ങൾ തനിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇവിടത്തെ ജനങ്ങൾക്ക് വീടും പട്ടയവും ലഭിക്കാൻ ഉമ്മൻചാണ്ടിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ജപ്തിഭീഷണി നേരിട്ടവർക്കും ഉമ്മൻചാണ്ടി തൻ്റെ സഹായഹസ്‌തം നീട്ടി. മഴുവടി നിവാസികൾക്ക് തന്റെ പിതാവിനോടുള്ള സ്നേഹമാണ് ഇവിടെ എത്തിയപ്പോൾ തനിക്കും ലഭിക്കുന്ന തെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഗോത്രസമൂഹത്തിൻ്റെ പാരമ്പര്യം അനുസരിച്ച് ഏഴ് ദിവസം നോമ്പും വ്രതവും കോളനിനിവാസികൾ അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെറെ നാൽപ്പതാം ഓർമദിനത്തിൽ ഇവർ പുതുപ്പള്ളി പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കുകയും ചെയ്‌തു. തന്റെ പിതാവ് ഇടപെട്ടതുപോലെ മഴുവടി നിവാസികളുടെ എല്ലാ വിഷയങ്ങളിലും താൻ തുടർന്ന് ഇടപെടുമെന്ന് ചാണ്ടി ഉമ്മൻ ഉറപ്പുനൽകി.

തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജയൻ വട്ടശേരിയിൽ അധ്യക്ഷത വഹിച്ചു. എം.എൻ. ഗോപി, എ.പി.ഉസ്മാൻ, അഗസ്തി അഴകത്ത്, അപ്പച്ചൻ ഏറത്ത്, വർഗീസ് സക്കറിയ, സുകുമാരൻ കുന്നുംപുറത്ത്, രാജേശ്വരി രാജൻ, ടോമി താണോലിൽ, ഷീബാ ജയൻ എന്നിവർ പ്രസംഗിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this