Sunday, October 11, 2026
HomeElectionകോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായം; പൗരത്വനിയമ ഭേദഗതിക്കെതിരെ തിരഞ്ഞെടുപ്പ് വേളയിൽ പോലും...

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായം; പൗരത്വനിയമ ഭേദഗതിക്കെതിരെ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്‌ദമുയർത്താൻ ശ്രമിക്കുന്നില്ല കോൺഗ്രസ്

Published on

പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്യുമ്പോൾ നിയമത്തിനെതിരെ ഈ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്‌ദമുയർത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നില്ല.

സിഎഎക്കെതിരെ സംയുക്‌ത പ്രക്ഷോഭം നടത്താമെന്ന് തീരുമാനിച്ചപ്പോൾ കേരളത്തിൽ അതിന് തയാറാവാതിരുന്ന മുന്നണിയാണ് യുഡിഎഫ്. എപ്പോഴും കേരളത്തിന് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടത്. സിഎഎ വിഷയമടക്കം ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തിയിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടുവള്ളിയിൽ സംഘടപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുസമ്മേളനത്തിൽ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, സിപിഐ അസി സെക്രട്ടറി പി.പി. സുനീർ, സ്‌ഥാനാർഥി എളമരം കരീം, സലീം മടവൂർ, അഹമ്മദ് ദേവർ കോവിൽ എന്നിവർ സംസാരിച്ചു

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this