Tuesday, October 13, 2026
HomeNewsഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ; സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ട്...

ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ; സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ട് ആറാഴ്ച്‌ച കൊണ്ട് സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

Published on

ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ, രണ്ടര ലക്ഷം രൂപ…. ആറാഴ്ച്‌ച കൊണ്ട് മധ്യപ്രദേശിലെ ഇൻഡോറിലെ ഇന്ദ്രാ ബായി എന്ന സ്ത്രീ സമ്പാദിച്ചതാണ് ഇത്രയൊക്കെ. സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ടാണ് ഇന്ദ്രയുടെ സമ്പാദ്യം. ഭിക്ഷാടനത്തിനും കുട്ടികളെ കുറ്റകൃത്യത്തിനു നിർബന്ധിച്ചതിനും പൊലീസ് കേസെടുത്ത് അറസ്‌റ്റു ചെയ്‌ത ഇന്ദ്രയെ റിമാൻഡ് ചെയ്തു‌. 2, 3, 7, 8, 10 വയസ്സുള്ള അഞ്ചു കുട്ടികളാണ് ഇന്ദ്രയ്ക്കുള്ളത്.

ഇന്ദ്രയുടെ ഒരു മകളുടെ സംരക്ഷണം എൻജിഒ വൊളന്റിയർമാർ ഏറ്റെടുത്തു. മോഷ്‌ടിക്കുന്നതിനെക്കാൾ നല്ലതു ഭിക്ഷയെടുക്കുന്നതാണെന്നും അതുകൊണ്ടാണ് ഭിക്ഷാടനം തിരഞ്ഞെടുത്തതെന്നും ആയിരുന്നു കസ്‌റ്റഡിയിലെടുക്കുന്നതിനിടെ ഇന്ദ്രയുടെ പ്രതികരണം. ഇൻഡോറിലെ ഏറ്റവും തിരക്കേറിയ മേഖലയായ ലവ് കുശ് സ്ക‌്വയറിലും ഉജ്വയിനിലേക്കുള്ള വഴിയിലും മഹാകാൾ ക്ഷേത്രത്തിനു സമീപവുമാണ് ഇന്ദ്ര കുട്ടികളെ ഭിക്ഷാടനത്തിനു ഇരുത്തുന്നത്.

മഹാകാൾ ക്ഷേത്രത്തിൻ്റെ നിർമാണത്തിനു ശേഷമാണു തന്റെ വരുമാനം കുതിച്ചുയർന്നതെന്നു ഇന്ദ്ര പൊലീസിനോടു പറഞ്ഞു. മഹാകാൾ ക്ഷേത്രം നിർമിക്കുന്നതിനു മുൻപ് ഇന്ദ്രയുടെ ദിവസ വരുമാനം 2500 രൂപയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ക്ഷേത്രം നിർമിച്ചതിനു ശേഷം 1.75 ലക്ഷം രൂപ ദിവസവും ലഭിക്കുന്നുണ്ട്. ഇവരുടെ ഭർത്താവും രണ്ടു കുട്ടികളും ഒളിവിലാണ്.

പിടികൂടിയപ്പോൾ 19,600 രൂപ ഇന്ദ്രയുടെ പക്കലും 600 രൂപ ഏഴു വയസ്സുകാരിയായ പെൺകുട്ടിയുടെ കയ്യിലുമുണ്ടായിരുന്നു. രണ്ടുനില വീടും കൃഷിഭൂമിയും രാജസ്‌ഥാനിലുണ്ടെന്നു ഇന്ദ്ര പൊലീസിനോടു പറഞ്ഞു. ഭിക്ഷയെടുത്തു കിട്ടിയ പണത്തിലാണു തന്റെ ഭർത്താവ് ഓടിക്കുന്ന മോട്ടോർ സൈക്കിൾ വാങ്ങിയതെന്നും ഇന്ദ്ര കുറ്റസമ്മതം നടത്തി.

ഇൻഡോറിൽ ഏഴായിരത്തോളം ഭിക്ഷാടരുണ്ടെന്നാണു കണക്ക്. ഇതിൽ 50 ശതമാനവും കുട്ടികളാണ്. ഇവർ ഭിക്ഷയെടുത്തു പ്രതിവർഷം 20 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നാണു എൻജിഒ വൊളന്റിയർമാർ പറയുന്നത്. ഇൻഡോർ മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...