Sunday, October 11, 2026
HomeNewsമാറ്റിനിർത്തപ്പെട്ടവരുടെ അതിജീവനത്തിന് ഉദാഹരണമാണ് തൻ്റെ ജീവിതം; ഡൗൺ സിൻഡ്രോം ബാധിച്ച ആദ്യ പാർലമെന്റേ്റേറിയനായി മാർ ഗൽസെറാൻ

മാറ്റിനിർത്തപ്പെട്ടവരുടെ അതിജീവനത്തിന് ഉദാഹരണമാണ് തൻ്റെ ജീവിതം; ഡൗൺ സിൻഡ്രോം ബാധിച്ച ആദ്യ പാർലമെന്റേ്റേറിയനായി മാർ ഗൽസെറാൻ

Published on

സ്പെയ്നിന്റെ ചരിത്രത്തിൽ മാർ ഗൽസെറാൻ എന്ന പെൺകുട്ടിയുടെ പേര് എഴുതിച്ചേർക്കപ്പെട്ട ദിവസമാണ് കടന്നുപോയത്. ഡൗൺ സിൻഡ്രോം ബാധിച്ച ആദ്യ പാർലമെന്റേ്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടാണ് 45-കാരി ചരിത്രത്തിന്റെ ഭാഗമായത്. വലെൻസിയയിലെ റീജിയണൽ അസംബ്ലിയിലേക്കാണ് മാർ ഗൽസെറാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ജീവിതകാലമത്രയും ഡൗൺ സിൻഡ്രോം ബാധിച്ചവർക്കായി പോരാടിയ വ്യക്തിയാണ് ഗൽസെറാൻ. ഇത്തരക്കാരുടെ ശബ്ദം പാർലമെന്റിലെത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും മാറ്റിനിർത്തപ്പെട്ടവരുടെ അതിജീവനത്തിന് ഉദാഹരണമാണ് തൻ്റെ ജീവിതമെന്നും അവർ പറയുന്നു. ‘ഡൗൺ സിൻഡ്രോമുള്ള ആളുകൾക്കും സമൂഹത്തിന് ഒരുപാട് സംഭാവനകൾ ചെയ്യാൻ കഴിയും. ഇത് വളരെ ദൈർഘ്യമേറിയ ഒരു പാത കൂടിയാണ്.’ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗൽസെറാൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

18-ാം വയസ് മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് അവർ. കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയിലെ അംഗം. കാലം പിന്നിട്ടതോടെ പാർട്ടിയിലെ പ്രധാന നേതൃസ്ഥാനങ്ങളേക്ക് ഗൽസെറാനെത്തി. കഴിഞ്ഞ മെയിൽ വലൻസിയയുടെ പ്രാദേശിക തെരഞ്ഞെടുപ്പിനുള്ള പീപ്പിൾസ് പാർട്ടിയുടെ പട്ടികയിൽ 20-ാമത്തെ സ്ഥാനാർഥിയായി ഗൽസെറാനും ഇടം നേടി. തൊട്ടുപിന്നാലെ പ്രാദേശിക പാർലമെന്റ് സീറ്റും ലഭിച്ചു.

പാർട്ടിയിലെ സഹപ്രവർത്തകരെല്ലാം ഗൽസെറാന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു. ‘സ്വാഗതം മാർ, നിങ്ങൾ തടസങ്ങൾ മറികടന്നിരിക്കുന്നു. ഇത് രാഷ്ട്രീയത്തിലെ വലിയ വാർത്ത’ എന്നാണ് ഗൽസെറാന് സീറ്റ് ലഭിച്ചതിന് പിന്നാലെ പാർട്ടി നേതാവ് കാർലോസ് മാസോൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഡൗൺ സിൻഡ്രോം ബാധിച്ച വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് സ്പാനിഷ് രാഷ്ട്രീയത്തിൽ നേതൃസ്ഥാനങ്ങളിലേക്കെത്തിയിട്ടുള്ളത്. സ്പെയ്നിലെ ആദ്യ സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഏഞ്ചല ബാച്ചിലർ ഡൗൺ സിൻഡ്രോം ബാധിച്ച വ്യക്തിയായിരുന്നു. 2013-ൽ വല്ലാഡോലിഡിൽ നിന്നാണ് ഏഞ്ചല സിറ്റി കൗൺസിലറായത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this