Friday, October 9, 2026
HomeTOP NEWSINDIAവിമാനത്തിലെ ശൗചാലയത്തിൻ്റെ ലോക്ക് തകരാറയി; വാതിൽ തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് മുംബൈ മുതൽ ബെംഗളൂരുവരെ

വിമാനത്തിലെ ശൗചാലയത്തിൻ്റെ ലോക്ക് തകരാറയി; വാതിൽ തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് മുംബൈ മുതൽ ബെംഗളൂരുവരെ

Published on

വിമാനത്തിലെ ശൗചാലയത്തിൻ്റെ ലോക്ക് തകരാറയതിനെത്തുടർന്ന് വാതിൽ തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് ഒരുമണിക്കൂർ. മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്‌ചയാണ് സംഭവം. മുംബൈയിൽനിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ ശൗചാലയത്തിൽ കയറിയത്. പിന്നീട് വാതിൽ തുറക്കാൻ കഴിയാഞ്ഞതോടെ ഉള്ളിൽ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്നീഷ്യൻ എത്തിയാണ് വാതിൽ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്.

യാത്രക്കാരൻ ശൗചാലയത്തിൽ കുടുങ്ങിയതിന് പിന്നാലെ വാതിൽ തുറക്കാൻ വിമാനത്തിലെ ജീവനക്കാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. തുടർന്ന് ശൗചാലയത്തിനുള്ളിലേക്ക് ജീവനക്കാർ ഒരു കുറിപ്പ് കൈമാറി – “സർ, ഞങ്ങൾ പരാമാവധി ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മൾ അൽപസമയത്തിനകം ലാൻഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്‌ലറ്റിൻ്റെ അടപ്പിനുമുകളിൽ ഇരിയ്ക്കണം. എൻജിനീയർ വന്നാലുടൻ വാതിൽ തുറക്കും”.

ഇതോടെ ശുചിമുറിയ്ക്കുള്ളിലിരുന്ന് ഒരുമണിക്കൂർ യാത്ര. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്‌നീഷ്യൻ എത്തി വാതിൽ തുറന്നു.
സംഭവത്തിൽ സ്പൈസ് ജെറ്റിൻ്റെ വിശദീകരണം ഇങ്ങനെ: നിർഭാഗ്യവശാൽ, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരൻ ഒരുമണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങിയെന്നും ജീവനക്കാർ അദ്ദേഹത്തിന് യാത്രയിലുടനീളം നിർദേശങ്ങളും സഹായവും നൽകിയതായും സ്പൈസ് ജെറ്റ് അറിയിച്ചു. വിമാനം ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയപ്പോൾ എൻജീനീയറെത്തി ശുചിമുറിയുടെ വാതിൽ തുറന്നതായും യാത്രക്കാരന് വൈദ്യസഹായം നൽകിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

യാത്രക്കാരനോട് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ്, ടിക്കറ്റിന് ഈടാക്കിയ മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this