Tuesday, October 13, 2026
HomeNews90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ; മധ്യജപ്പാനിലെ തീരപ്രദേശത്ത് ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്

90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ; മധ്യജപ്പാനിലെ തീരപ്രദേശത്ത് ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്

Published on

മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകൾക്കുള്ളിൽ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു. റിക്‌ടർ സ്കെയിലിൽ 4.0 മുതൽ 7.6 വരെ രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.

പ്രദേശത്തെ ആണവനിലയങ്ങളെ ഭൂചലനം ബാധിച്ചതായി റിപ്പോർട്ടില്ലെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിമാസ ഹയാഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, സുനാമിക്കുള്ള സാധ്യത മുന്നിൽ കണ്ട് തീരദേശത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞ് നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചെറിയ സുനാമി തിരകൾ ജപ്പാൻ തീരത്ത് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൂന്ന് മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമമായ എൻ.എച്ച്.കെ.റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തിൽ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാജിമ പ്രദേശത്ത് നിലത്ത് വിള്ളലുണ്ടായതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, ഒരു വീട് തകർന്നതായും ഉള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുന്നതായും വാർത്താ ഏജൻസിയായ എ.പി.റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ദേശീയപാതയുടെ ചില ഭാഗങ്ങളും അടച്ചു. ജല പൈപ്പുകൾ പൊട്ടിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this