Monday, October 12, 2026
HomeLIFESTYLEHEALTHവിമാനത്താവളത്തിൽ പരിശീലനത്തിനിടെ 37കാരനായ പൈലറ്റ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം, മൂന്നുമാസത്തിനിടെ യുവ പൈലറ്റുമാർ ഹൃദയാഘാതം...

വിമാനത്താവളത്തിൽ പരിശീലനത്തിനിടെ 37കാരനായ പൈലറ്റ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം, മൂന്നുമാസത്തിനിടെ യുവ പൈലറ്റുമാർ ഹൃദയാഘാതം മൂലം മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്

Published on

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലനത്തിനിടെ 37കാരനായ പൈലറ്റ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എയർ ഇന്ത്യയിൽ സീനിയർ പൈലറ്റായ ഹിമാനിൽ കുമാർ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.35-ഓടെ ടെർമിനൽ മൂന്നിൽ എയർഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ ആരോഗ്യപ്രശ്നം ഉണ്ടാവുകയായിരുന്നു. ഉടനെ വിമാനത്താവളത്തിൽത്തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 23ന് കുമാർ വൈദ്യപരിശോധനയ്ക്ക് വിധേയനായതായും മെഡിക്കൽ റിപ്പോർട്ടിൽ യാതൊരു പ്രശ്നവും കണ്ടെത്തിയിരുന്നില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 2024 ഓഗസ്റ്റ് 30വരെ അദ്ദേഹത്തിന് ഫിറ്റ്നെസ് ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബർ മൂന്നുമുതൽ ബോയിങ് 777 വിമാനം പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിലായിരുന്നു കുമാർ. പൂജാവധിയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് കുമാർ പരിശീലനം പുനരാരംഭിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് എയർ ഇന്ത്യയിലെ സീനിയർ കമാൻഡറാണെന്നും കുടുംബത്തിന് സാധ്യമായ എല്ലാസഹായവും നൽകുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മൂന്നുമാസത്തിനിടെ യുവ പൈലറ്റുമാർ ഹൃദയാഘാതം മൂലം മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഓഗസ്റ്റിൽ നാഗ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിമാനത്തിലേക്ക് കയറാൻ ബോർഡിങ് ഗേറ്റിന് സമീപം നിൽക്കുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ഡൽഹിയിൽനിന്നും ദോഹയിലേക്ക് യാത്രചെയ്യുന്നതിനിടെ ഖത്തർ എയർവെയ്സ് പൈലറ്റും മരിച്ചിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this