Thursday, February 12, 2026
HomeCRIMEഭർത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടു കഷണങ്ങളാക്കി നദികളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും ഉൾപ്പെടെ...

ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടു കഷണങ്ങളാക്കി നദികളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Published on

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), ഇവരുടെ കാമുകൻ ഭാരതി (23), സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരാണ് അറസ്റ്റിലായത്. വിനോദിനിയുടെ അവിഹിത ബന്ധം പ്രഭു ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദിനിക്കും പ്രഭുവിനും ഒരു മകളും മകനുമുണ്ട്.

പ്രഭുവിന് ഉറക്കഗുളിക നൽകിയ വിനോദിനി, ഭാരതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരുച്ചിറപ്പള്ളി-മധുര ഹൈവേ സമീപം മൃതദേഹം കത്തിച്ച് സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും മഴ കാരണം കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം രണ്ടു കഷണങ്ങളാക്കി കാവേരി, കൊല്ലിഡാം നദികളിൽ ഉപേക്ഷിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നവംബർ നാലിനാണ് സംഭവം നടന്നത്. നവംബർ അഞ്ചിന് പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് വിനോദിനി പ്രഭുവിന്റെ സഹോദരനോടു പറഞ്ഞു. തുടർന്ന് പ്രഭുവിനെ അന്വേഷിച്ച് സഹോദരൻ ചന്തയിലേക്കു പോയി. എന്നാൽ അവിടെയും കാണാത്തതിനെ തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള അവിഹിത ബന്ധവും പ്രഭുവിനെ കൊല്ലാൻ പദ്ധതിയിട്ടതായും പൊലീസ് കണ്ടെത്തി.

വിനോദിനിയും ഭാരതിയും മൂന്നു മാസം മുൻപ് സന്ധ്യാ ഗേറ്റിനു സമീപം ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. ഇത് പ്രഭു അറിഞ്ഞു. ഭാരതിയുമായുള്ള ബന്ധം വേർപെടുത്താൻ വിനോദിനിയോട് ആവശ്യപ്പെട്ട് വഴക്കിട്ടു. തുടർന്ന് പ്രഭു മറ്റൊരു വീട്ടിലേക്കു താമസം മാറി. തുടർന്ന് 10 ദിവസത്തോളമായി വിനോദിനിയും ഭാരതിയും കണ്ടിരുന്നില്ല.

നവംബർ നാലിനു സുഖമില്ലാതിരുന്ന പ്രഭുവിന് മരുന്നെന്ന പേരിൽ ഉറക്കഗുളിക നൽകിയ വിനോദിനി, ഭാരതിയുമായി ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാരതി സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം തിരുച്ചിറപ്പള്ളി-മധുര ഹൈവേയ്ക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. എന്നാൽ മഴ കാരണം കഴിഞ്ഞില്ല. ഇതോടെ മൃതദേഹം രണ്ടു കഷണങ്ങളാക്കി കാവേരി നദിയിലും ബാക്കി ഭാഗങ്ങൾ കൊല്ലി ഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this