Wednesday, October 7, 2026
HomeNewsനവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു; ഇതിൽ പതിമൂന്ന്...

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു; ഇതിൽ പതിമൂന്ന് വയസുകാരനും പതിനേഴുകാരനും ഉൾപ്പെടുന്നു

Published on

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 പേർ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തിൽ പല ഭാഗങ്ങളിലായുള്ള മരണങ്ങൾ. ഇതിൽ ബറോഡയിൽ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽ നിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ ഗർബ നൃത്തം ചെയ്യുന്നതിന് ഇടയിൽ ഇരുപത്തിനാലുകാരൻ കുഴഞ്ഞുവീണ് മരിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എമർജൻസി ആംബുലൻസ് സർവീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സ പ്രശ്നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലർച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകൾ എത്തിയതെന്നാണ് റിപ്പോർട്ട്.

ഗർബ നൃത്തത്തിന് ഇടയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതോടെ സംസ്ഥാന സർക്കാരും ജാഗരൂകരായി. ഗർബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സർക്കാർ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ സർക്കാർ നിർദേശം നൽകി. ഗർബ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഡോക്ടർമാരുടേയും ആംബുലൻസിന്റേയും സേവനം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് ഈ വർഷം ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേർ മരിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this