Wednesday, October 7, 2026
HomeNewsമണിപ്പൂരിൽ കൂടുതൽ സായുധസേനയെ വിന്യസിച്ച് കേന്ദ്രം; കരസേനയെ വിവിധ സ്ഥലങ്ങളിൽ നിന്നും പിൻവലിച്ചേക്കുമെന്നും സൂചന

മണിപ്പൂരിൽ കൂടുതൽ സായുധസേനയെ വിന്യസിച്ച് കേന്ദ്രം; കരസേനയെ വിവിധ സ്ഥലങ്ങളിൽ നിന്നും പിൻവലിച്ചേക്കുമെന്നും സൂചന

Published on

മണിപ്പൂരിൽ കൂടുതൽ സായുധസേനയെ (Central Armed Police Forces (CAPFs)) വിന്യസിച്ച് കേന്ദ്രം. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കിയാണ് മണിപ്പൂരിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് അധിക സേനയെ വിന്യസിച്ചത്. 50 സിഎപിഎഫ് കമ്പനികളെ കൂടി സംസ്ഥാനത്ത് വിന്യസിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 20 പേർ ഇതിനകം മണിപ്പൂരിൽ എത്തിക്കഴിഞ്ഞു. കൂടുതൽ സായുധ സേനാംഗങ്ങൾ എത്തുന്നതോടെ കരസേനയെ വിവിധ സ്ഥലങ്ങളിൽ നിന്നും പിൻവലിച്ചേക്കുമെന്നും സൂചനകളുണ്ട്. അസം റൈഫിൾസ് സൈനികരെയും ചില സ്ഥലങ്ങളിൽ നിന്ന് പിൻവലിച്ചേക്കും.

ഏതാനും ആഴ്ചകൾ മുമ്പുള്ളതിനേക്കാൾ സ്ഥിതിഗതികൾ അൽപം കൂടി ശാന്തമായെന്നും അധിക കേന്ദ്രസേനയെ ലഭിച്ചതിനാൽ കരസേനയെ ചില സ്ഥലങ്ങളിൽ നിന്നും പിൻവലിക്കാനാകുമെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഏതൊക്കെ മേഖലകളിൽ നിന്നാകും സൈന്യത്തെ പിൻവലിക്കുക എന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

“സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ചിലയിടങ്ങളിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ അധിക കേന്ദ്രസേന എത്തുന്നതോടെ, ചില സ്ഥലങ്ങളിൽ നിന്നും കരസേനയെ തിരിച്ചു വിളിക്കാനാകും. വിവിധ സേനകളുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ച‌യിൽ, സൈന്യത്തിന് പകരമായി, സായുധസേനാംഗങ്ങളെ അനന്തനാഗിൽ നിന്ന് മണിപ്പൂരിലേക്ക് മാറ്റാനാണ് തീരുമാനം ആയിട്ടുണ്ട്. സൈന്യത്തിന് മറ്റ് ചുമതലകളുമുണ്ട്, അതിനാൽ ഇവർക്ക് പകരക്കാർ എത്തേണ്ടത് അത്യാവശ്യമായിരുന്നു”,

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...