Friday, October 16, 2026
HomeNewsജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്‌ച; മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി...

ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്‌ച; മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി പോയി

Published on

ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്‌ച. ബൈഡൻ്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്‌സി മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി പോയി. യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രവേശിക്കാൻ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്‌ഥർ തടഞ്ഞു.

ഡ്രൈവറെ ചോദ്യം ചെയ്‌തപ്പോൾ സ്‌ഥിരം യാത്രക്കാരനെ കൊണ്ടുവിടാൻ പോയതാണെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥരെ അറിയിച്ചു. ഞായറാഴ്ച‌ രാവിലെയായിരുന്നു സംഭവം. ബൈഡൻ താമസിച്ചിരുന്ന ഐടിസി മൗര്യയിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപായി സ്‌ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായി ഹരിയാന റജിസ്ട്രേഷനിലുള്ള കാർ പോവുകയായിരുന്നു. താജ് ഹോട്ടലിലാണ് യാത്രക്കാരനെ കൊണ്ടുവിടേണ്ടിയിരുന്നത്.

സ്ഥിരമായി യാത്രചെയ്യുന്ന ആൾ രാവിലെ എട്ടുമണിയോടെ താജ് ഹോട്ടലിലേക്ക് കൊണ്ടുവിടാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ 9.30ന് ആയിരുന്നു ബൈഡൻ്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നത്. ഈ സമയത്തിനുള്ളിൽ തിരികെ എത്താമെന്നു കരുതിയാണ് പോയതെന്ന് ഡ്രൈവർ സുരക്ഷാ ഉദ്യോഗസ്‌ഥരോട് പറഞ്ഞു.

ചോദ്യം ചെയ്യലിനു ശേഷം ഡ്രൈവറെയും കാറിലുണ്ടായിരുന്ന ബിസിനസുകാരനെയും വിട്ടയച്ചു. സുരക്ഷാവ്യൂഹത്തിൽനിന്ന് ഈ വാഹനം ഒഴിവാക്കുകയും ചെയ്‌തു. ബൈഡൻ്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തുന്നതിനായി നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്തിരുന്നു. ഇതു കൂടാതെ യുഎസ് സ്വന്തം നിലയ്ക്കും 60 വാഹനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...