Wednesday, October 14, 2026
HomeNewsജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം; ഡൽഹിയിൽ 5 മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത്;

ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം; ഡൽഹിയിൽ 5 മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത്;

Published on

ഡൽഹിയിലെ 5 മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്.

ചുവരെഴുത്തിന്റെ ദൃശ്യങ്ങൾ “സിഖ് ഫോർ ജസ്റ്റിസ്’ എന്ന നിരോധിത സംഘടന പങ്കുവച്ചു. ചുവരെഴുത്ത് പൊലീസ് മായിച്ചു. ഖാലിസ്ഥാൻ രാജ്യം സ്ഥാപിക്കുന്ന കാര്യത്തെ കുറിച്ചും സർക്കാരിനെതിരെയുമായിരുന്നു ചുവരെഴുത്തിലെ പരാമർശങ്ങൾ. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകൾക്ക് ലഭിച്ചത് എന്നതുൾപ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്. വളരെ ഗൗരവകരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...