Monday, October 12, 2026
HomeNewsഅൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ; കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ താൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനില്ലെന്ന്...

അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ; കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ താൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനില്ലെന്ന് നടൻ പ്രകാശ് രാജ്

Published on

സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാക്കപ്പെടുകയും ന്യൂനപക്ഷം ബുൾഡോസ് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ താൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനില്ലെന്ന് നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ (ഇപ്പോൾ എക്സ്) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. മരിച്ചവർ മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കൂവെന്നും താൻ മരിച്ചിട്ടില്ലെന്നും വ്യാജ ദേശീയതയെയും ആഘോഷിക്കാനില്ലെന്നും താരം പറഞ്ഞു. അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രതികരണം.

‘ക്ഷമിക്കണം. എനിക്ക് നിങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനാകില്ല. വീടുകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെടാനായി കാത്തിരിക്കുമ്പോൾ… കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ… എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല.

എല്ലാ വീടുകളും ശ്മശാന ഭൂമിയാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താനാകുമോ?
ബുൾഡോസറുകൾക്ക് ദേശഭക്തി ഉണർത്താനാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ക്ഷമിക്കണം.

എന്റെ രാജ്യത്തിനൊപ്പം കരയുമ്പോൾ, എനിക്ക് നിങ്ങളുടെ കൂടെ ആഘോഷിക്കാനാകില്ല. മരിച്ചവർക്ക് മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കാനാകൂ… ഞാൻ മരിച്ചിട്ടില്ല. എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല’
ട്വീറ്ററിൽ പ്രകാശ് രാജ് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

നേരത്തെയും ഹിന്ദുത്വ പാർട്ടികളെയും ഭരണകൂടത്തെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരായ ഫ്ളൈയിങ് കിസ് ആരോപണത്തിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമർശിച്ച് പ്രകാശ് രാജ് പ്രതികരിച്ചു. ‘മുൻഗണനകൾ… മാഡം ജിയെ ഒരു ഫ്ളൈയിങ് കിസ് അസ്വസ്ഥയാക്കി. മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചതല്ല അസ്വസ്ഥയാക്കിയത്’- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...