Wednesday, October 7, 2026
HomeNews21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി; പൊലീസ് കേസെടുത്ത് അന്വേഷണം...

21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Published on

കർണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്സ്, എ ജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറിൽ നിന്ന് ലോറി പുറപ്പെട്ടത്.

ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു. കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ചയാണ് ഡ്രൈവറും ക്ലീനറും അടങ്ങിയ സംഘം ലോറിയുമായി കോലാർ വിട്ടത്. ശനിയാഴ്ച വരെ വ്യാപാരികളുമായി ഡ്രൈവർ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയോടെ വാഹനത്തിലെ ജിപിഎം സംവിധാനം ഓഫ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ ഡ്രൈവറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ലോറി തക്കാളി ലോഡുമായി 1800 കി.മീ. ഓടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജിപിഎസ് ഓഫാക്കുന്നതിന് മുമ്പുള്ള അവസാന ലൊക്കേഷൻ മഹാരാഷ്ട്രയിലെ നാസിക്കാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി വിപണിയാണ് നാസിക്കിലേത്. രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റാണ് കോലാറിലേത്.

തക്കാളി കയറ്റിയ ലോറി ഡ്രൈവർ കടത്തിയതാണോ അതോ ഹൈവേയിൽ വെച്ച് മറ്റാരെങ്കിലും ഹൈജാക്ക് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തക്കാളിവില കിലോയ്ക്ക് 150 രൂപ പിന്നിട്ടതിന് പിന്നാലെ കർണാടകയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞാഴ്ച ചിത്രദുർഗയിൽ നിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ വിലവരുന്ന തക്കാളി വാഹനത്തോടെ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളായ ഭാസ്കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്.

ഈ സംഭവത്തിന് മുമ്പ് ഹസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ വെയർഹൗസിൽ സൂക്ഷിച്ചിരുന്നു വിളവെടുത്ത തക്കാളികൾ മോഷണം പോയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...