Wednesday, February 11, 2026
HomeNewsറോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Published on

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമല കോളജിനു മുന്നിൽ ഇന്നു വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബികോം അവസാന വർഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിത ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി.ജയരാജന്റെ മകൾ അനുശ്രീ രാജിന് അപകടത്തിൽ പരുക്കേറ്റു.

റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തിൽ സാരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റ വിദ്യാർഥിയേയും ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാർഥിയുടെ മൃതദേഹവും മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർഥികളെ ഇടിച്ച ബൈക്ക് കോളജിനു സമീപം അമിതവേഗത്തിൽ റോന്തു ചുറ്റുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this