Wednesday, October 7, 2026
HomeNewsമണിപ്പുർ വിഷയം; കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പുർ വിഷയം; കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി

Published on

മണിപ്പുർ വിഷയത്തിൽ കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി. ലോക്സഭാ സ്പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. എന്ന് അവതരിപ്പിക്കുമെന്ന്. വ്യക്തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ചശേഷം ഈ തീയതി സ്പീക്കർ ഉടൻ അറിയിക്കുമെന്നാണ് വിവരം. അസമിൽനിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് 50 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിരിക്കുന്നത്.

സഭയിൽ മണിപ്പുർ കലാപം ചർച്ചയിൽ കൊണ്ടുവരാനും മറുപടി പറയാൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കാനുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ആവശ്യപ്പെടുന്നുണ്ട്.

2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ഇതു രണ്ടാം തവണയാണ് അവിശ്വാസ പ്രമേയം നേടിരുന്നത്. ആദ്യ മോദി സർക്കാരിന്റെ കാലത്ത് 2018 ജൂലൈ 20നായിരുന്നു അവിശ്വാസ പ്രമേയം ആദ്യം അവതരിപ്പിച്ചത്. അന്ന് 126നെതിരെ 325 എംപിമാരുടെ വോട്ടിനാണ് മോദി സർക്കാർ ജയിച്ചത്. നിലവിൽ ഒഴിവുള്ളത് ഉൾപ്പെടെ 543 സീറ്റുകളാണ് ലോക്സഭയിലുള്ളത്. ഇതിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ 330 അംഗങ്ങളും പ്രതിപക്ഷ സഖ്യത്തിൽ 140 പേരുമുണ്ട്. 60 പേർ ഇരു സഖ്യത്തോടും കൂറു പുലർത്തുന്നവരല്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...