Wednesday, October 7, 2026
HomeNewsസേവ് മണിപ്പൂർ; മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്

സേവ് മണിപ്പൂർ; മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്

Published on

സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വാർത്താസമ്മേനത്തിൽ പറഞ്ഞു.

മണിപ്പൂർ കലാപത്തിന്റെ പേരിൽ ഇന്ത്യ ലോകത്തിന് മുമ്പിൽ അപമാനിക്കപ്പെടുന്നു. സ്തീകളെ തട്ടികൊണ്ടുപോവുക, നഗ്നയായി നടത്തുക, കൂട്ട ബലാത്സംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നടക്കുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയെ പോലും ബലാത്സംഗിത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അവിടെ നടക്കുന്ന കാര്യങ്ങളുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവരുന്നത്.

ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലക്കുനിക്കേണ്ട അവസ്ഥയാണ് ബി.ജെ.പി സർക്കാർ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാറെന്നും ജയരാജൻ പറഞ്ഞു.

പ്രതിഷേധ പരിപാടി മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യവും സ്ത്രീത്വത്തെ നശിപ്പിക്കുന്നവർക്കെതിരെയുള്ള ശക്തമായ പ്രതിരോധവുമായി തീരുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പരിപാടിയുടെ ഭാഗമായി നാളെ എല്ലാ ജില്ലകളിലും ജില്ലാകമ്മറ്റി യോഗവും 24 ന് മണ്ഡലകമ്മറ്റി യോഗവും ചേരും.

ഇടത് മുന്നണി യോഗത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. രാഷ്ട്രത്തെ ശിഥിലമാക്കുന്ന ഏക സിവിൽ കോഡ് നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...