Sunday, October 11, 2026
HomeNewsകനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിൽ; കാറുകൾ ഒലിച്ചു പോയി, നിരവധിയാളുകൾ...

കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിൽ; കാറുകൾ ഒലിച്ചു പോയി, നിരവധിയാളുകൾ ഒറ്റപ്പെട്ടു

Published on

സ്പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു.
ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കാറിന്റെ മുകളിലും മരത്തിലും കയറുന്നത് വീഡിയോയിൽ കാണാം. ദുരിതബാധിതരെ രക്ഷിക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും എമർജൻസി റെസ്ക്യൂ സംഘത്തെ അയച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വ്യാപകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ മരണം സംഭവിക്കുകയോ ആളുകളെ കാണാതാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പത്ത് മിനിറ്റിൽ എകദേശം ഒരു സ്ക്വയർ മീറ്ററിൽ 20 ലിറ്റർ മഴപെയ്ത ഇവിടെ ഒരു മണിക്കൂറിനുള്ളിൽ അത് സ്ക്വയർ മീറ്ററിൽ 56 ലിറ്റർ വരെ എത്തി.

ശക്തമായ കാറ്റ് കാരണമായാണ് പാർക്ക് വെനീസിയ എന്നിവിടങ്ങളിൽ പ്രളയമുണ്ടായതെന്നും മറ്റുള്ള സ്ഥലങ്ങളിൽ അസാധാരണമായ തോതിൽ മഴപെയ്തതാണ് പ്രളയത്തിന് കാരണമായതെന്നും സർഗോസ മേയർ നതാലിയ ചക്ക പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ സാധരണഗതിയിലെത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...