Tuesday, October 13, 2026
HomeNewsകാമുകി കോൾ ബ്ലോക്ക് ചെയ്തു; 260 കിലോമീറ്റർ യാത്ര ചെയ്തെത്തി ദേഹത്ത് പെട്രോളോഴിച്ച് കാമുകന്റെ ആത്മഹത്യാ...

കാമുകി കോൾ ബ്ലോക്ക് ചെയ്തു; 260 കിലോമീറ്റർ യാത്ര ചെയ്തെത്തി ദേഹത്ത് പെട്രോളോഴിച്ച് കാമുകന്റെ ആത്മഹത്യാ ഭീഷണി, 9ആം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്

Published on

കാമുകി കോൾ ബ്ലോക്ക് ചെയ്തതോടെ 260 കിലോമീറ്റർ യാത്ര ചെയ്തെത്തി ദേഹത്ത് പെട്രോളോഴിച്ച് കാമുകന്റെ ആത്മഹത്യാ ഭീഷണി. ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്ന് ബറേലി വരെ സഞ്ചരിച്ച് കാമുകി പഠിക്കുന്ന കോളജിലെത്തിയാണ് യോഗേഷ് എന്ന യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

9ആം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. കാൺപൂരിൽ തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ പഠനം നിർത്തിയ യോഗേഷ് ജോലി ചെയ്യാൻ തുടങ്ങി. ഈ സമയത്ത് കാമുകിക്ക് ബറേലിയിലെ ഒരു ഫാർമസി കോളജിൽ അഡ്മിഷൻ ലഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഫോണിൽ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. യോഗേഷ് കാമുകിയോട് ദേഷ്യപ്പെട്ടു. ഇതിൽ വിഷമിച്ച യുവതി യോഗേഷിന്റെ കോളുകൾ ബ്ലോക്ക് ചെയ്തു. കാമുകിയെ വിളിച്ചിട്ട് കിട്ടായാതതോടെ യുവതി പഠിക്കുന്ന കോളജിലെത്തി നാലാം നിലയിൽ കയറിയ യോഗേഷ് ശരീരത്തിലൂടെ പെട്രോളോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാളെ കോളജ് അധികൃതരും വിദ്യാർത്ഥികളും ചേർന്ന് പിടികൂടി മർദ്ദിച്ച ശേഷം പൊലീസിനെ ഏല്പിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...