Friday, October 9, 2026
HomeNewsട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പച്ചു; പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം...

ട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പച്ചു; പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ ഒപ്പം വന്നതാണെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞതായും സൂചന

Published on

പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ട്യൂഷൻ അധ്യാപികയെ അറസ്റ്റ് ചെയ്തത്. സഹായിയായ യുവാവും അറസ്റ്റിലായിട്ടുണ്ട്. അതേസമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ ഒപ്പം വന്നതാണെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞതായാണ് സൂചന.

ട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ഇവർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽ നിന്നാണ് ട്യൂഷൻ അധ്യാപികയെയും കുട്ടിയെയും കണ്ടെത്തിയത്. ഇവർ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പിടികൂടിയത്. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. നാളെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.

നേരത്തെയും ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അധ്യാപികയെയും വിദ്യാർഥിനിയെയും വീണ്ടും കാണാതായത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...