വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര.

2024ൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു പവൻ ഖേര

എന്നാൽ ഭാരത് ജോഡോ ഒരു തെരഞ്ഞെടുപ്പ് യാത്രയല്ല, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള യാത്രയാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ബിജെപി നേതാക്കൾക്കും യാത്രയിൽ അണിചേരാം. നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു തുടങ്ങി യാത്രയിൽ പങ്കെടുക്കാൻ വരുന്ന ആരെയും സ്വാഗതം ചെയ്യുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു



