തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ബുധനാഴ്ച ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം അമേരിക്കയില്‍നിന്ന് പങ്കുചേരും.


