കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം കോടതിയെ സമീപിക്കുന്നത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിൻ്റെ തെളിവുകൾ അടക്കമാണ് അന്വേഷണ സംഘം കോടതിയിൽ എത്തുന്നത്.

സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിൽ കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ അന്വേഷസണ സംഘത്തിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം നടക്കുന്നത്.



