സമ്മാനമായി കിട്ടിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കി പത്മശ്രീ പുരസ്കാര ജേതാവ്. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. നേരത്തെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഫ്ളാറ്റുകളും കാറുകളും നല്‍കിയും ദൊലാക്യ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്നേഹസമ്മാനമായി ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് പുതിയ ഹെലിക്കോപ്റ്റര്‍ സമ്മാനിച്ചത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അങ്ങനെയിരിക്കെയാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്കാന് അദ്ദേഹം തീരുമാനക്കുകയായിരുന്നു.

സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. 5500 ലേറെ ജീവനക്കാരുള്ള ദൊലാക്യയുടെ കമ്പനിയുടെ വാര്‍ഷിക വരുമാനം 6000 കോടി രൂപയിലേറെയാണ്. ഇന്ന് രാജ്യത്തെ ഡയമണ്ട് വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളാണ് സവ്ജി ദൊലാക്യ.



