ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി വെച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പരിശോധിക്കുന്നതിന് സമയം വേണം എന്നതടക്കമുളള കാര്യങ്ങളാണ് ഹൈക്കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ദിലീപിനേയും മറ്റ് പ്രതികളേയും ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസത്തെ സമയം ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ചിരുന്നു.

ഇന്നലെയോടെ ആ സമയപരിധി അവസാനിച്ച് ഇന്ന് കോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു.



