Sunday, June 15, 2025

സംസ്ഥാനത്ത് 4,649 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2180; ടി.പിആർ 6.80%

TOP NEWSINDIAസംസ്ഥാനത്ത് 4,649 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2180; ടി.പിആർ 6.80%

കേരളത്തില്‍ 4649 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 233 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂര്‍ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂര്‍ 178, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Check out our other content

Check out other tags:

Most Popular Articles