കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന വർഗീയ ശക്തികളെ ഉരുക്കു മുഷ്ടികൾ കൊണ്ട് നേരിടാൻ സർക്കാർ തയ്യാറാവണമെന്ന് എൻ.സി .പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ.

ആർ.ജെ.ഡി – എൻ.സി.പി. ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ മതേതര ഭാരതത്തിന് ആശങ്ക പകരുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ രാജീവ് വേതോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ NCP ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബര ൻ മാസ്റ്റർ N CP സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ മാസ്റ്റർ,

ലതിക സുഭാഷ്, AV വല്ലഭൻ, ബിന്ദു രവീന്ദ്രൻ, O J തോമസ്, സെബാസ്റ്റ്യൻ, N C P തൃശൂർ ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ്, കെ.ആർ. സുഭാഷ്, രഘു കെ മാരാത്, ഇടക്കുന്നിൽ മുരളി, UK ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു ലാലു സ്വാഗതവും, നിധീഷ് നന്ദിയും പറഞ്ഞു


