Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യ-റഷ്യ ആയുധ കരാർ; സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും

ഇന്ത്യ-റഷ്യ ആയുധ കരാർ; സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും

Published on

സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി യിലെ അമേഠിയിൽ നിർമ്മിക്കാൻ ധാരണയായി . പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കരാറെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. 5200 കോടി രൂപയുടെ നിർണ്ണായക കരാറിൽ ഒപ്പുവച്ചത് ഇന്ത്യ -റഷ്യ പ്രതിരോധ മന്ത്രിമാരാണ് . റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായിയാണ് കരാർ.ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചയിലും പങ്കെടുക്കും.

കഴിഞ്ഞ ദിവസമാണ് എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി കേന്ദ്രസർക്കാർ നൽകിയത്. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. എ.കെ 47 തോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് എ.കെ 203 തോക്കുകള്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this